പുതുയുഗ യാത്ര ഇന്നുമുതൽ; മൂകാംബികയിൽ ദർശന നടത്തി വി ഡി സതീശൻ

insight kerala

കാസർക്കോട് :
യു.ഡി എഫ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതു യുഗ യാത്രയ്ക്ക് ഇന്ന് വൈകീട്ട് 4 മണിക്ക് കാസർകോട് കുമ്പളയിൽ നിന്ന് തുടക്കമാകും.
എ.ഐസി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യും. യാത്രയ്ക്ക് മുമ്പ് രാവിലെ മൂകാംബിക ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് ദർശന നടത്തി.
സർക്കാറിന്റെ ഭരണ പരാജയങ്ങളും , ജനദ്രോഹ നടപടികളുമടക്കം യാത്രയിലൂടെ തുറന്ന് കാട്ടും.
ശബരിമല സ്വർണ കൊള്ള,പയ്യന്നൂരിലെ സി പി എം ഫണ്ട് വിവാദം, ടി പി വധക്കേസിലെ പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന നടപടികൾ തുടങ്ങിയവ പുതുയുഗ യാത്രയിലൂടെ സർക്കാറിന് എതിരെയുള്ള പ്രചരണ വിഷയമായി മാറും.
കാസർകോട് ജില്ലയിൽ ഇന്നും നാളെയുമായി പുതുയുഗ യാത്ര പ്രയാണം ചെയ്യും.

Share This Article