തിരുവനന്തപുരം: വാഹന അപകടത്തിൽ നടൻ മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. തൻറെ വാഹനത്തിലേക്കാണ് ബൈക്ക് ഇടിച്ചു കയറ്റിയതെന്ന് മണിയൻപിള്ള രാജു മൊഴി നൽകി. അപകടം ഉണ്ടായപ്പോൾ താൻ ഭയന്നുപോയി. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വ്യക്തിയാണ് താൻ . എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വാഹനം നിർത്തിയില്ലെങ്കിലും സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് മണിയൻപിള്ള രാജുവിന്റെ വാദം. മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
