സംസ്കൃത സർവകലാശാലയിൽ ബിഎഫ്എ പാസാകാതെ എംഎഫ്എ യ്ക്ക് പ്രവേശനം; വിസിയും പരീക്ഷാ കൺട്രോളറും  വിശദീകരണം നൽകാൻ  ഗവർണറുടെഉത്തരവ്

insight kerala

തിരുവനന്തപുരം: ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്) പരീക്ഷയിൽ തോറ്റ ഒരു SFI പ്രവർത്തകന്  എം എഫ് എ യ്ക്ക് പ്രവേശനം നൽകി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം  തടഞ്ഞുവെക്കാൻ ഗവർണറുടെ ഉത്തരവ്.

നാല് വർഷ ബിഎഫ്എ (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005 ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ  പ്രവർത്തകന്
ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ് എ യ്ക്ക് പ്രവേശനം നൽകിയിരുന്നു.

പ്രസ്തുത വിദ്യാർത്ഥി 2023 ൽ എം എഫ് എ പാസായതുകൊണ്ട് പ്രത്യേക  കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാൻ താൽക്കാലിക വിസി ഡ:കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയാ യിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

BFA പരീക്ഷ പാസ്സാകാത്തത് കൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാർഥിയുടെ MFA പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വർഷകാലമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചത് കൊണ്ട് സിൻഡിക്കേറ്റ് യോഗം ചേർന്ന് തോറ്റ വിദ്യാർത്ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബിഎഫ്എ പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ പരിശോധിക്കാതെ യാണ് യൂണിവേഴ്സിറ്റിയിൽ എംഎഫ്എ യ്ക്ക് പ്രവേശനം   നൽകിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ്
എം എഫ് എ യ്ക്ക് പ്രവേശനം നൽകിയതതെന്നാണ്  ആരോപണം

സർവ്വകലാശാലയുടെ ചട്ടങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട   താൽകാലിക വിസി ഡോ:കെ കെ. ഗീതകുമാരി  സിപിഎം കാരായ  സിൻഡിക്കേറ്റങ്ങളുടെ സമ്മർദ്ദത്തിന്  വഴങ്ങിയാണ്  ചട്ട വിരുദ്ധ നടപടികൾ  സ്വീകരിച്ചതെന്നും  തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം  നൽകിയിരുന്നു.

Share This Article