‘കണക്ക് അവതരിപ്പിക്കാൻ മനസില്ല’ ; കു​ഞ്ഞി​കൃ​ഷ്ണ​ന് മറുപടിയുമായി എം.വി. ഗോവിന്ദൻ.

insight kerala

പ​ഴ​യ​ങ്ങാ​ടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട്, ‘കണക്ക് അവതരിപ്പിക്കാൻ മനസില്ല’ എന്ന മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ‌​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​ങ്ങാ​ടി എ​രി​പു​ര​ത്ത് ന​ട​ത്തി​യ വാർത്താസ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വി​മ​ത​നും കു​ലം​കു​ത്തി​യു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ച്ചു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വി​വാ​ദ​മാ​യ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പോ​ലും പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​ത്ത​ര​മൊ​രാ​ളു​ടെ വ​സ​തി​യി​ൽ എ​ങ്ങി​നെ​യാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്. യു​ഡി​എ​ഫി​നെ വി​ല​ക്കെ​ടു​ത്ത് മ​റ്റ​ത്തൂ​ർ​ മോ​ഡ​ൽ കേ​ര​ള​ഭ​ര​ണം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ബി​ജെപി ​ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ പ്രവർത്തനത്തിൽനിന്നു മാറിനിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ പാർട്ടി ഒരു കണക്ക് അവതരിപ്പിച്ചതായി അറിയാമെന്നും അത് കമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ പുസ്തക പ്രകാശനച്ചടങ്ങിൽ ഉന്നയിക്കും. അതിനു മുൻപ് പാർട്ടിയുടെ കയ്യിലുണ്ടെന്നു പറയുന്ന കണക്ക് പുറത്തുവിടുന്നതാണ് ഉചിതം. 10 വർഷം മുൻപ് പിരിച്ച ഫണ്ടിന്റെ കണക്കാണ് ചോദിക്കുന്നതെന്നും ,പാർട്ടി അവതരിപ്പിക്കുമെന്നു പറയുന്ന കണക്ക് തട്ടിക്കൂട്ടാണെന്ന സൂചനയാണു നൽകുന്നതെന്നും പറഞ്ഞ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

Share This Article