കൊച്ചി: ലഹരി വില്‍പ്പന സജീവമായ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനിക്കെതിരെയുള്ള ബഹുജന പ്രക്ഷോഭത്തില്‍ അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളി നല്കിയ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
പെരുമ്പാവൂരിലെ ഭായ് കോളനി കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സജീവാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത് . ഇതിനിടെ ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമായി സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും പിന്നാലെ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു . ഇദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു .
അടുത്തിടെയായി ഭായ് കോളനിയില്‍ താമസിക്കുന്നവരും നാട്ടുകാരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ പോലീസ് റെയ്ഡും തുടരെ നടക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ കേസ് എടുക്കാറുണ്ടെങ്കിലും ചെറിയ അളവില്‍ മാത്രം ലഹരി സൂക്ഷിക്കുന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാറുണ്ട്.
പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍ തല്ലും എന്നെഴുതിയ ഒരു ബോര്‍ഡും നാട്ടുകാര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

