ഗാസയിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു.

insight kerala

മുനമ്പിൽ സുസ്ഥിരസമാധാനമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാനസമിതിക്ക്(ബോർഡ് ഓഫ് പീസ്) രൂപം നൽകുകയും വെടിനിർത്തലിന്റെ രണ്ടാംഘട്ടം പ്രാബല്യത്തിലാകുമെന്ന സൂചന ഉയരുകയും ചെയ്യുമ്പോഴാണ് ശക്തമായ ആക്രമണം ഉണ്ടായത്. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ചാണ് ആക്രമണം.

2025 ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഗാസാസിറ്റി, അൽ മുവാസി, ഖാൻയൂനിസ് എന്നിവിടങ്ങളിലെ അഭയാർഥിക്കൂടാരങ്ങൾ ആക്രമിക്കപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ ഒരു പോലീസ് സ്റ്റേഷനും ആക്രമിച്ചു. വീടുകള്‍, ടെന്റുകള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ എത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഹമാസും ഇസ്ലാമിക് ജിഹാദും ആയുധങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത് എന്ന് ഇസ്രായേല്‍ വാദിക്കുന്നു. ആയുധ കേന്ദ്രങ്ങള്‍, കമാന്റര്‍മാര്‍ എന്നിവരെയാണ് ആക്രമിച്ചത് എന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. ഗാസയില്‍ 20 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. വീടുകളും താമസ കേന്ദ്രങ്ങളും തകര്‍പ്പെട്ടതിനെ തുടര്‍ന്ന് മിക്കവരും ടെന്റുകളിലാണ് താമസം.

Share This Article