ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണിയാണ് മരിച്ചത്. ഇവർ ക്ഷേത്രത്തിന്റെ പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
മരണത്തെ തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപൂയ കാവടിയാട്ടം കുളത്തിലെ ശുദ്ധികലശ പൂജകൾക്കു ശേഷം മാത്രമേ ആരംഭിക്കു.കഴിഞ്ഞ വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വൺ വിദ്യാർത്ഥിയും ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചിരുന്നു.
ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം
