സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാകുന്നു. മൂന്ന് മേഖലകളായി തിരിച്ചുള്ള ജാഥകൾക്കാണ് തുടക്കമാകുന്നത്. ആദ്യത്തെ വടക്കൻ മേഖല ജാഥ മഞ്ചേശ്വരത്തെ കുമ്പളയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റൻ. കാസർകോട് മുതൽ പാലക്കാട് വരെയുള്ള 6 ജില്ലകളിലാണ് വടക്കൻ മേഖല ജാഥ കടന്നുപോകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി മൂന്നിന് ചേലക്കരയിൽ നിന്ന് ആരംഭിക്കും. മധ്യമേഖല ജാഥയുടെ ക്യാപ്റ്റൻ ജോസ് കെ മാണിയാണ്. ഫെബ്രുവരി 6ന് പത്തനംതിട്ടയിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.
