രക്തസാക്ഷി ഫണ്ട് പൊതുജന സമക്ഷം അവതരിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ; എല്ലാറ്റിനും മറുപടിയെന്ന് കെ കെ രാഗേഷ്

insight kerala

ധൻരാജ് രക്തസാക്ഷി ഫണ്ട്‌ പൊതുജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കാൻ പാർട്ടി തയ്യാറാണെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം ഉണ്ടായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ,
നയാപൈസയുടെ ക്രമക്കേട് നടത്തുന്ന പാർട്ടിയല്ലിതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുഞ്ഞികൃഷ്ണൻ ഉയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും വ്യക്തമാക്കി. എൽഡിഎഫിന്റെ വടക്കൻ മേഖലാജാഥ കഴിഞ്ഞതിനുശേഷം മാധ്യമങ്ങളെ കാണും.
പുസ്തകം പ്രകാശനം ചെയ്തതിനുശേഷം വിശദമായ മറുപടി പറയും. രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്ററുകൾ ഉണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കുന്നുവെന്നും
ഇത് തടയാൻ ജില്ലാ ഭരണകൂടവും പോലീസും ഇടപെടണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. രക്തസാക്ഷികൾ എന്നാൽ ഇടത് പക്ഷത്തിനു മറ്റെന്തിനെക്കാളും വലുതാണെന്നും അവരെ അപമാനിച്ചാൽ അത് പ്രകോപനത്തിനിടയാകുമെന്നും രാഗേഷ് മുന്നറിയിപ്പു നൽകി.

Share This Article