കൊച്ചി വൈറ്റിലയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

insight kerala

കൊച്ചി വൈറ്റിലയിൽ ദേശീയപാതക്ക് സമീപം തീപ്പിടുത്തം. വൈറ്റില ചക്കരപറമ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായത്.

മാലിന്യകൂമ്പാരത്തിൽ നിന്നും തീ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീഅണച്ചു

തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നും 3യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article