കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.
എയിംസിന് വേണ്ടി പതിറ്റാണ്ടുകൾ ആയുള്ള കേരളത്തിൻ്റ കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു. എയിംസിന്റെ പ്രഖ്യാപനം ഇക്കുറിയും ഉണ്ടായില്ല. വിഴിഞ്ഞം പദ്ധതിക്കായി പ്രത്യേക സഹായം പ്രഖ്യാപിച്ചില്ല. ശബരി റെയിൽ പാതയ്ക്കും ധനസഹായം ഇല്ല. റബ്ബറിന്റെ താങ്ങുവില ഉയർത്തിയില്ല. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും ഇല്ല. കേരളം മുന്നോട്ടുവെച്ച 21 ആവശ്യങ്ങളും പരിഗണിച്ചില്ലെന്ന് സംസ്ഥാന സർക്കാർ വിമർശിച്ചു.
അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല

