കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന പോരാളിയാണ് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലെന്ന് മുഖ്യമന്ത്രി. വയനാട്ടിലെയും മലബാറിലെയും കർഷകരുടെ പ്രശ്നങ്ങൾ നിരന്തരം ഭരണകൂടങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ആളാണ് മാർ ഇഞ്ചനാനിയിൽ. കർഷകർക്ക് വേണ്ടി തെരുവിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ലായെന്നും
മുഖ്യമന്ത്രി പറഞ്ഞു. ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
താമരശ്ശേരി രൂപതാ ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
