പത്തനംതിട്ട : കോട്ടാങ്ങലിൽ യുവതിയെ ബലാൽസംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
കൊലപാതകത്തിന്
ജീവപര്യന്തം തടവ്,
ബലാൽസംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവുമാണ് ശിക്ഷ വിധിച്ചത്.
2019 ഡിസംബർ 15 നടന്ന കൊലപാതകത്തിൽ 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്.
സമീപവാസിയായ തടി കച്ചവടക്കാരൻ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു.
യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ക്രൂരമായി തല്ലിച്ചതച്ചതും വിവാദമായിരുന്നു.
ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം നടന്നത്.
യുവതിയെ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
