തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി. 161 വർഷം തടവും പിഴയും 87,000 രൂപയാണ് പിഴയുമാണ് ശിക്ഷ. പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറാണ് കുറ്റക്കാരൻ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി. 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിൽ വച്ചായിരുന്നു ഉപദ്രവം. കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കണ്ണൂർ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. തിരുവനന്തപുരത്തു തന്നെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ്സിൽ ആണ് കുട്ടി പഠിച്ചിരുന്നത്. കുട്ടിയുടെ ഡിസബിലിറ്റി മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയിൽ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് കണ്ട്രോൾ ചെയ്യാൻ പറ്റാത്ത രീതീൽ വയലന്റ് ആയി തുടങ്ങിയപ്പോൾ കുട്ടിയുടെ അമ്മ ശ്രെദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളും ഉണ്ടായിരുന്നു. എങ്ങനെ പറ്റി എന്ന് അന്വേഷിച്ചപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. ഓട്ടിസാംബാധിതനായ കുട്ടിക്ക് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങൾ ബുക്കിൽ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കിൽ എഴുതുമായിരുന്നു . ഒടുവിൽ കുട്ടിയുടെ സ്‌പീച്ച് തെറാപ്പിസ്റ് വഴി ആണ് കുട്ടി സംഭവങ്ങൾ പുറത്ത് പറയുന്നത്. അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങൾ അവ്യക്തമായതിനാൽ CWCയുടെ നിർദ്ദേശപ്രകാരം മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെടുന്ന ഒരു മൂന്ന് അംഗ പാനൽ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി വീണ്ടും എടുത്തത്. സ്കൂളിലെ ബാത്ത്റൂമിൽ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കുട്ടിക്ക് മിഠായിയും ബിസ്ക്കറ്റും മറ്റുമൊക്കെ നൽകി ആണ് പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചത്.കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി.
