ശബരിമല ; സ്വർണ്ണത്തിൻ്റെ അളവ് വീണ്ടും പരിശോധിക്കും

insight kerala

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവയിലെ സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ വീണ്ടും പരിശോധന വേണമെന്ന് എസ്‌ഐടി. കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ ആകെ മാറ്റിയിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധനക്ക് ശേഷം വിഎസ്എസ് സി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുണ്ടായതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് വീണ്ടും സാംപിളുകള്‍ ശേഖരിക്കാൻ എസ്ഐടി തീരുമാനിച്ചത്. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും.
ശബരിമല സന്നിധാനത്തെ ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണ്ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി.

Share This Article