പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന
50 പവനിലധികം സ്വർണാഭരണങ്ങൾ
മോഷ്ടാക്കൾ കവർന്നു. പന്തളം
കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം
മുൻവശത്തെ കതക് പൊളിച്ച് ഉള്ളിൽ കടന്നാണ് മോഷ്ടാവ് സ്വർണ്ണം അപഹരിച്ചത്.
വിദേശത്തുള്ള മരുമകളുടെ
സ്വർണാഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻകവർച്ച; 50 പവനിൽ അധികം സ്വർണാഭരണം കവർന്നു
