സ്വർണ്ണക്കൊള്ള; സഭാ കവാടത്തിൽ സത്യാഗ്രഹവുമായി എംഎൽഎമാർ

insight kerala

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ച് യുഡിഎഫ് . എംഎൽഎമാരായ നജീബ് കാന്തപുരവും സി ആർ മഹേഷുമാണ് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹമിരിക്കുന്നത്.

ഈ സമ്മേളന കാലയളവിൻ്റെ തുടക്കം മുതൽ തന്നെ ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കുകയായിരുന്നു. എന്നാൽ ഒറ്റ വിഷയത്തിൽ മാത്രം ഒതുങ്ങി സഭ ബഹിഷ്കരിക്കുന്ന നിലപാട് തുടർന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ആണ് സ്വർണ്ണക്കൊള്ളയിൽ സത്യാഗ്രഹ സമരം ആരംഭിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഇന്ന് സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചു. എന്നാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് കോടതിയോടുള്ള സമരം ആണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
പ്രതിപക്ഷ നിരയിൽ നിന്ന് നജീബ് കാന്തപുരവും സി ആര്‍ മഹേഷുമാണ് സത്യാഗ്രഹം ഇരിക്കുന്നത്
ശബരിമല വിഷയത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാൻ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം.

Share This Article