പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ളവയിൽ സിപിഎം നേതാക്കൾ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനം അംഗീകരിച്ചു. കുഞ്ഞി കൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു.
കണ്ണൂരിലെ രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ ഫണ്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെ ലക്ഷങ്ങൾ തിരിമറി നടത്തിയെന്ന വി കുഞ്ഞികൃഷ്ണന്റെ ഗുരുതരമായ വെളിപ്പെടുത്തൽ സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു. . കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മിലെ മുതിർന്ന നേതാക്കൾ കഴിഞ്ഞദിവസം രംഗത്ത് വന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്നും കുഞ്ഞി കൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി എന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞു.ജില്ലാ കമ്മിറ്റി ചർച്ചകൾ കുഞ്ഞി കൃഷ്ണൻ മാധ്യമഞങ്ങൾക്ക് ചോർത്തി നൽകി. 2022ൽ ചർച്ചചെയ്ത് തീരുമാനമെടുത്ത വിഷയങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ എന്നും അദ്ദേഹം പറഞ്ഞു.
മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കുഞ്ഞി കൃഷ്ണൻ ശ്രമിച്ചത്.പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തില്‍ കണക്ക് കൃത്യമാണ്. രസീത് അച്ചടിച്ചതില്‍ അക്ഷരത്തെറ്റുവന്നു. തെറ്റായ രസീത് അബദ്ധത്തില്‍ പണംപിരിക്കാന്‍ നല്കി. അതില്‍ പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണ്. ആ കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.
അതേസമയം കുഞ്ഞികൃഷ്ണന്റെ ഇനിയുള്ള നീക്കങ്ങളും പുറത്തിറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ ആത്മകഥയിലെ പുതിയ വെളിപ്പെടുത്തലുകളും ആണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അ

