മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന്ന് മുൻപ് വിശ്രമിക്കാൻ ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ,ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി
