പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപമുള്ള
വീടിനോട് ചേർന്ന ചായക്കടക്ക്
മുന്നിലാണ് കുഞ്ഞിനെ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്.
തുടർന്ന് ഇയാൾ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിരുവല്ല പോലീസ് സ്ഥലത്ത് എത്തി കുഞ്ഞിനെ തിരുവല്ല താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്
