മകരവിളക്ക് ദിനം സന്നിധാനത്ത് സിനിമ ഷൂട്ടിംഗ് നടന്നതായി പരാതി. ദേവസ്വം പ്രസിഡന്റിനാണ് പരാതി ലഭിച്ചത്. സംവിധായകൻ അനുരാജ് മനോഹറിന്റെ സിനിമയാണ് ചിത്രീകരിച്ചതെന്നും പരാതിയിൽ. ഹൈക്കോടതി വിലക്കുള്ളതിനാൽ സന്നിധാനത്ത് സിനിമ ചിത്രീകരണം സാധ്യമല്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നതായും പരാതി ലഭിച്ചതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസ് എസ് പിക്ക് നിർദ്ദേശം നൽകിയതായും ദേവസ്വം പ്രസിഡൻറ് കെ ജയകുമാർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്ന് ദേവസ്വം പ്രസിഡൻ്റ് അറിയിച്ചു.
എന്നാൽ തന്റെ സിനിമ പമ്പ പശ്ചാത്തലമായതാണെന്നും ഷൂട്ടിംഗ് നടന്നത് പമ്പയിൽ ആണെന്നും അതിന് എഡിജിപി എസ് ശ്രീജിത്തിൻ്റെ അനുമതി വാങ്ങിയിരുന്നതായും സംവിധായകൻ പറയുന്നു.
