വിസ്മയം തീർത്ത് ബിജെപി; ട്വൻ്റി- ട്വൻ്റി എൻഡിഎയിൽ

insight kerala

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബിജെപി നേതൃത്വം. ട്വന്റി ട്വൻ്റി എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി ട്വൻ്റി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. നാളെ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമ്പോൾ കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകും.

എൻഡിഎയുടെ ഭാഗമാകാനുള്ള തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്ന് വാർത്താ ന ളനത്തിൽ സാബു പറഞ്ഞു. ട്വന്റി20യെ ഉത്മൂലം ചെയ്യാൻ ഇടത് – വലത് മുന്നണികൾ ഒരുപോലെ ശ്രമിച്ചു. പാർട്ടിയെ ഇല്ലാതാക്കണം എന്നുള്ളവർക്കാണ് ഈ മറുപടിയെന്ന് സാമ്പു എം ജേക്കബ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബു എം ജേക്കബുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

Share This Article