പോറ്റിക്ക് ജാമ്യം; പക്ഷേ ജയിലിൽ കഴിയേണ്ടിവരും

insight kerala

ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ദ്വാരപാലക കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നൽകിയത്. എന്നാൽ കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ തുടരേണ്ടിവരും

അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് സ്വാഭാവിക ജാമ്യo വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കൊല്ലം വിജിലൻസ് കോടതി അംഗീകരിച്ചത്.ഒക്ടോബർ 17 നാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.നിലവിൽ ദ്വാരപാലക, കട്ടിളപ്പാളി എന്നീ രണ്ട് കേസുകളാണ് പൊറ്റിക്ക് എതിരെ ഉള്ളത്.ഇതിൽ ദ്വാരപാലക കേസിലാണ് ജ്യമ്യം.എന്നാൽ കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ തുടരേണ്ടിവരും.
അതേസമയം
മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു.
കട്ടിപ്പാളി കേസിലും ദ്വാരപാലകശിൽപ കേസിലും മുരാരി ബാബു അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും
SIT ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ഇതിൽ വാദം പൂർത്തിയാക്കിയ ശേഷം കൊല്ലം വിജിലൻസ് കോടതി വിധി പറയും.

Share This Article