പത്തനംതിട്ട തിരുവല്ലയിൽ വയോധികൻ കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി വീട്ടിൽ 65 കാരനായ കെ വി എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സംഭവ സമയം ഭാര്യയും രണ്ട് ആൺമക്കളും വീട്ടിൽ ഉണ്ടായിരുന്നു. തിരുവല്ലയിൽ നിന്നും അഗ്നിശമനസേന എത്തി തീയണച്ചു എങ്കിലും എബ്രഹാം മരണപ്പെട്ടു.ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസ് എടുത്തു
