കോഴിക്കോട് ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ യുവതി രാജ്യം വിട്ട് പോവാതിരിക്കാനായാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം യുവതി സംസ്ഥാനം വിട്ടെന്നാണ് സൂചന. പെൺകുട്ടിക്കെതിരെ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർചെയ്ത പോലീസ് ഡിസംബർ 19 ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മരണപ്പെട്ട യുവാവിന്റെ അമ്മ നൽകിയ പരാതിയിലാണ് യുവതിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യാൻ ശ്രമം ആരംഭിച്ചതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു
ദീപകിൻ്റെ ആത്മഹത്യ; ഒളിവിൽ പോയ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
