ദീപകിൻ്റെ ആത്മഹത്യ; പ്രതിയായ യുവതി ഒളിവിൽ എന്ന് സൂചന; മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്

insight kerala

ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, യുവതിയെ പിടികൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ പിതാവ് പ്രതികരിച്ചു.

ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നുവെങ്കിലും
ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ ഈ വാദവും പൊളിഞ്ഞിരുന്നു. ഇതിനിടെയാണ് ദീപക്കിൻ്റെ മാതാപിതാക്കളുടെ പരാതിയിൽ യുവതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ഇതോടെ യുവതി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, അന്വേഷണം ഊർജിതമാക്കിയതോടെ യുവതി ഒളിവിൽ പോയെന്ന സൂചനയുമുണ്ട്. ഒളിവിൽ പോയെങ്കിൽ യുവതിയെ പിടികൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ പിതാവ് ചോയി പ്രതികരിച്ചു. .തൻ്റെ മകൻ ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമത്തിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article