ബസിൽ വച്ച് അപമാനിച്ചെന്ന ആരോപണമുയർത്തി
സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമനടപടിയുമായി കുടുംബം മുന്നോട്ട്. 41കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് ഇന്നലെ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ബസിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് നേരത്തെ പെൺകുട്ടി നൽകിയ പരാതിയിൽ വടകര പോലീസും കേസെടുത്തിരുന്നു. വസ്തുതാവിരുദ്ധമായ യുവതിയുടെ വീഡിയോ പ്രചാരണമാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ദീപകിൻ്റെ കുടുംബത്തിൻറെ ആരോപണം. അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ യുവതിയെ വിളിച്ചു വരുത്തുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലെ പ്രചാരണം; യുവാവിൻ്റെ ആത്മഹത്യയിൽ നിയമനടപടിയുമായി കുടുംബം
