തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം 2026 മഹാപഞ്ചായത്ത് ഇന്ന് കൊച്ചിയിൽ നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് മണിക്ക് മറൈൻഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതർക്ക് കൂടി ഉത്തരവാദിത്തം നൽകുകയും ചേർത്തുനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ന
ഉച്ചയ്ക്ക് 12.45ന് ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിയോടെ തിരിച്ചുപോകും. ‘വിജയോത്സവം’ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കംകൂടിയാണ്.
