ബസിനുള്ളിൽ അപമാനിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം; യുവാവ് ആത്മഹത്യ ചെയ്തു

insight kerala

ബസിൽ വച്ച് അപമാനിച്ചെന്ന ആരോപണമുയർത്തി
സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌തു. 41കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബസിൽവെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് പരാതിപ്പെട്ടാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്ത‌ത്.
ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വസ്തു‌താവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട യുവമോർച്ച ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ വെള്ളിയാഴ്‌ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്‌പർശിച്ചെന്ന് വടകര പൊലീസിൽ പരാതിയും നൽകി.

ബസിൽനിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പ
ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

Share This Article