ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്; കെഎസ്ഇബി ഉദ്യോഗസ്ഥരെ വിജിലൻസ് പൊക്കി ; കൈക്കൂലിയായി വാങ്ങിയത് 16 ലക്ഷത്തിലേറെ

insight kerala

സംസ്ഥാനത്ത് കെഎസ്ഇബി ഓഫീസുകളിൽ വൻ ക്രമക്കേടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായി വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. 41 ഉദ്യോഗസ്ഥർ പല കരാറുകളിലായി വാങ്ങിയ 16,50,000 രൂപ പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാതെ കെഎസ്ഇബി സെഷൻ ഓഫീസുകളിൽ കരാർ നൽകുന്നുവെന്നും കണ്ടെത്തൽ. വയനാട്ടിലും വ്യാപക വിജിലൻസ് പരിശോധന നടത്തി. നിരവധി കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങി. കൽപ്പറ്റയിൽ 3 ഉദ്യോഗസ്ഥർ ചേർന്ന് 1,33,000 രൂപ കൈക്കൂലി വാങ്ങി. മാനന്തവാടിയിൽ 1,32,000 രൂപ കൈക്കൂലി വാങ്ങി. ബത്തേരിയിൽ 84, 800 രൂപയും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. എ ഇ, ഓവർസിയർമാർ, സബ് എഞ്ചിനീയർമാർ തുടങ്ങിയവരെല്ലാം കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്തിയതായും വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പലരും പണം വാങ്ങിയത്. വിജിലൻസ് പരിശോധന തുടരും.  ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി. കെഎസ്ഇബിയിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായിരുന്നു പരിശോധന.

Share This Article