നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ യൂത്ത് ലീഗിന് അർഹമായ പരിഗണന നൽകണമെന്ന
അഭിപ്രായമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നത്. സീറ്റ് നൽകുമ്പോൾ
മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡമാക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും യൂത്ത് ലീഗ് മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ വെച്ച നിർദ്ദേശത്തിൽ പറയുന്നു. യൂത്ത് ലീഗിന്റെ നേതൃനിരയിൽ നിന്ന് ആറു പേരെങ്കിലും പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
മികച്ച പ്രവർത്തനം നടത്താത്തവർക്ക് സീറ്റ് നൽകരുത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നൽകണമെന്നും ആവശ്യമുണ്ട്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ തീരുമാനമായത്.
സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാൻ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂടാതെ യൂത്ത് ലീഗ് നേതാക്കൾ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരെ കണ്ട് ഈ നിർദ്ദേശങ്ങൾ അറിയിക്കും.
അ
