തലശ്ശേരി കേപ്പ് എൻജിനീയറിങ്
കോളേജിലെ ക്ലാസ്സിൽ ഹാജരാ കാതെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന
എംടെക് വിദ്യാർത്ഥികളുടെ തടഞ്ഞു വച്ചിരിക്കുന്ന പരീക്ഷാഫലങ്ങൾ ഉടനടി പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ട് ഉത്തരവിട്ടു.
എന്നാൽ കോളേജിൽ സ്ഥിരമായി ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് നിശ്ചിത 75% ഹാജർ നൽകാൻ
വിസമ്മതിച്ച, തെളിവായി കമ്പനികളിൽ ജോലി ചെയ്യുന്നതിന്റെ രേഖകൾ ഹാജരാക്കിയ അസിസ്റ്റന്റ് പ്രൊഫസ്സർ കെ. ബിനീഷിനെ കോളേജിലെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും എസ്എഫ്ഐയുടെ പരാതികളുടെ അടിസ്ഥാനത്തിൽ കേപ്പ് കോളേജ് മാനേജ്മെന്റ് തൃക്കരിപ്പൂർ എൻജിനീയറിങ് കോ ളേജിലേക്ക് സ്ഥലം മാറ്റി.
നിശ്ചിത ഹാജർ കുറവ് മൂലം
എംടെക് പരീക്ഷാഫലം തടഞ്ഞു വച്ചിട്ടുള്ള
മൂന്ന് വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ച ഓംബുഡ്സ്മാൻ ഇവരുടെ പരീക്ഷാഫലങ്ങൾ ഉടനടി പ്രസിദ്ധീകരിക്കാൻ ഉത്തരവിടുകയായിരുന്നു.പരാതിക്കാരനായ അധ്യാപകനെ വിദ്യാർഥിയോടൊപ്പം തലസ്ഥാനത്ത് സർവ്വകലാശാല ആസ്ഥാനത്ത് ഹീയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടത് ഹീയറി ങ് തീയതിക്ക് തൊട്ട് രണ്ട് ദിവസം മുൻപായത് കൊണ്ട് ഹാജരാകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്ന അധ്യാപകന്റെ അപേക്ഷ തള്ളിയശേഷം ഏക പക്ഷീയമായി ഓംബു ഡ്സ്മാൻ രണ്ട് വരിയിലുള്ള ഉത്തരവിടുകയായിരുന്നു. ഹാജർ രേഖകളോ സാമാന്തരമായി വിദ്യാർത്ഥികൾ കമ്പനികളിൽ ജോലി ചെയ്യുന്നതായ രേഖകളോ പരിശോധിച്ചതായി ഉത്തരവിൽ പരാമർശം പോലുമില്ല.
ഓംബുഡ്സ്മാൻ ഡോ: ധർമ്മരാജ് അടാട്ടിനെ നീക്കണമെന്ന് ഗവർണർക്ക് പരാതി
സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ ജോലിചെയ്യുന്നവരെ യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരമുള്ള 75% ഹാജർ വേണമെന്ന നിബന്ധന ഒഴിവാക്കി പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ ഓംബുഡ്സ്മാൻ നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും, ഓം ബുഡ്സ്മാനായി നിയമിച്ചിട്ടുള്ള മുൻ സംസ്കൃത സർവ്വകലാശാല വിസി ഡോ: ധർമ്മരാജ് അടാട്ടിനെ രാഷ്ട്രീയാ ടിസ്ഥാനത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിഷ്പക്ഷ തീരുമാനങ്ങൾ സ്വീകരിക്കേണ്ട ഓംബുഡ്സ്മാൻ പദവിയിൽ നിന്നും ഉടനടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഓംബുഡ്സ്മാന്റെ ഉത്തരവ് ശരിവച്ചാൽ കോളേജുകളിൽ റെഗുലർ വിദ്യാർഥികൾക്ക് ഹാജർ നിബന്ധന തടസ്സമാവില്ലെന്നും തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയുടെ(A.N. ഷംസീർ-സ്പീക്കർ) സമ്മർദ്ദങ്ങൾക്ക് ഓംബുഡ്സ്മാൻ വഴങ്ങു കയായിരുന്നുവെന്നും നിവേദനത്തിൽ ചൂണ്ടി ക്കാട്ടിയിട്ടുണ്ട്.
(സ

