ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവായി. കുറുവിലങ്ങാട് സ്റ്റേഷൻ ക്രൈം നമ്പർ 746/ 2016 കേസിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ഉത്തരവായത്. അഡ്വ.ബി ജി ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.
ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. കേസിൽ വർഷമിത്ര കഴിഞ്ഞിട്ടും സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെന്ന് അതിജീവിതയായ കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായിരിക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസ്; പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു
