പിഎച്ച്ഡി ബിരുദം ചട്ടം ലംഘിച്ച് നൽകി

insight kerala

പിഎച്ച് ഡി നൽകുന്നതിൽ സംസ്കൃത സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ചതായി ഹർജ്ജി ഹൈക്കോടതിയിൽ നിലനിൽക്കവെ ചട്ടങ്ങൾ അവഗണിച്ച് ഭാരതനാട്യത്തിൽപി എച്ച് ഡി അവാർഡ് ചെയ്ത വിസി യുടെ നടപടി റദ്ദാക്കണമെന്നും താൽക്കാലിക വിസി ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.

ഭാരതനാട്യത്തിൽ ഗവേഷണം നടത്തിയ പി. നീതുദാസ് എന്ന ഗവേഷക സമർപ്പിച്ച പ്രബന്ധം, മൂല്യനിർണയത്തിനയച്ച കർണാടകയിലെ പെർഫോമിങ് ആർട്ട്സ് അധ്യാപിക ഡോ: ദിവ്യ നെടുങ്കാടി  പ്രബന്ധത്തിൽ ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. സർവകലാശാല ചട്ട പ്രകാരം പ്രബന്ധത്തിൽ ഭേദഗതികൾ  വരുത്തി പ്രസ്തുത അധ്യാപികയ്ക്ക് പ്രബന്ധം വീണ്ടും അയയ്ക്കണമെന്ന  മുൻ വൈസ് ചാൻസലറുടെ നിർദ്ദേശം അവഗണിച്ച താ ൽക്കാലികമായി നിയമിച്ച വിസി തമിഴ്നാട്ടിലെ മറ്റൊരു അധ്യാപികയ്ക്ക് മൂല്യനിർണ്ണയത്തിന് അയച്ചു. മലയാളത്തിൽ തയ്യാറാക്കിയ പ്രബന്ധം  മലയാളം അറിയില്ലാത്ത തമിഴ്നാട്ടിലെ അധ്യാപികയ്ക്ക്  അയച്ചുകൊടുത്ത് അനുകൂല ശുപാർശയോടെ പി എച്ച് ഡി അവാർഡ് ചെയ്യുകയായിരുന്നു.

കേരള സർവ്വകലാശാലയിൽ സംസ്കൃത ഭാഷ അറിയാത്ത ഒരു വിദ്യാർഥിക്ക്
പിഎച്ച്ഡി നൽകാൻ ശു പാർശ ചെയ്തത് വിവാദമായതിന് സമാനമായാണ് ‘സംസ്കൃത’ യിൽ മലയാള ഭാഷ അറിയാത്ത അധ്യാപികയ്ക്ക് മലയാളത്തിലുള്ള പ്രബന്ധം മൂല്യനിർണ്ണയത്തിന് നൽകിയതെന്ന് ആക്ഷേപമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യൂണിവേഴ്സിറ്റി യുടെ നടപടി
ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപിക ഹൈക്കോടതിയിൽ സമർപ്പിച്ച ഹജ്ജി കോടതിയുടെ പരിഗണിയിലിരിക്കവേയാണ് ചട്ട വിരുദ്ധമായി പിഎച്ച് അവാർഡ് ചെയ്തത്.

പ്രബന്ധം മൂല്യനിർണ്ണയം നടത്തിയ മറ്റൊരു അധ്യാപികയായ ഡോ. കലാമണ്ഡലം ലത, താൻ ഈ ഗവേഷകയുടെ ഡോക്ടറൽ കമ്മിറ്റി അംഗമായിരുന്നത്കൊണ്ട് മൂല്യ നിർണ്ണയതിന് തന്നെ ചുമതലപെടുത്തിയത് തെറ്റായ നടപടിയാണെന്നും അത് കീഴ് വഴക്കൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാ ട്ടിയിരുന്നു.

ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ച് താൽക്കാലിക വിസി ഡോ: കെ. കെ. ഗീത കുമാരി നൽകിയ പി എച്ച് ഡി റദ്ദാക്കണമെന്നും വിസി യ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദന നൽകി.

സർവകലാശാല നിയമപ്രകാരം ഗവേഷണ പ്രബന്ധം മൂല്യനിർണയം നടത്തിയ മൂന്ന് അധ്യാപകരിൽ ഒരു അധ്യാപകൻ പ്രബന്ധം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടാൽ മാത്രമേ നാലാമത് മറ്റൊരു അധ്യാപകന് അയക്കാൻ പാടുള്ളൂ. മാത്രമല്ല മലയാള ഭാഷ അറിയില്ലാത്ത ഒരാൾക്ക് പ്രബന്ധം മൂല്യനിർണയത്തിന് അയച്ചതും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുള്ള ഗുരുതരമായവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

(സ

Share This Article