കാസർകോട് കുമ്പള ടോൾ ബൂത്തിൽ സംഘർഷം, ക്യാമറകളും, ഗേയ്റ്റും തകർത്തു. വാഹനങ്ങൾ തടയുന്ന
ഹാൻഡിലിനും കേടുപാട് ഉണ്ടായി.
പ്രതിഷേധക്കാർ ടോൾ ബൂത്തിലെ ഉപകരണങ്ങളും
ചില്ലുകളും അടിച്ചു തകർത്തു.
6 ക്യാമറകൾ പൂർണമായും തകർന്ന നിലയിലാണ്. താൽക്കാലിക
ടോൾ പിരിവിനെതിരെ
എ കെ എം അഷ്റഫ് എം എൽ എ ഉൾപ്പെടെ
ആക്ഷൻ കമ്മിറ്റി
അനിശ്ചിതകാല സത്യാഗ്രഹം
നടത്തിവരുന്നതിനിടെയാണ് അക്രമം.
കാസർഗോഡ് എ എസ്‌പി ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സമരം അക്രമാസക്തമായതിനെ തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു.
എ കെ എം അഷ്റഫ് എൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
