മലപ്പുറം: നിലമ്പൂർ മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് റെയ്ഡ്. വെള്ളിയാഴ്ച രാവിലെ ആറര മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയത്. റെയ്‌ഡ് തുടരുകയാണ്. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു.
