കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

indiavision.in@gmail.com

കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേ റ്റു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ കോട്ടപ്പടി വാവേലിയിലാണ് സംഭവം. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധു പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും കോതമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ വരികയായിരുന്ന ഇവരെ കണ്ട് കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. വാഹനം നിർത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഗോപിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. പിന്നാലെ അയ്യപ്പൻകുട്ടിക്കെതിരെയും തിരിഞ്ഞു. ഭാഗ്യം കൊണ്ടാണ് ഇരുവർക്കും ജീവൻ തിരിച്ചു കിട്ടിയത്. ചിന്നം വിളിച്ചെത്തിയ ആനകളെ ഫോറസ്റ്റ് വാച്ചർ എത്തിയാണ് ഓടിച്ചത്.

അതേസമയം, കാട്ടാന കാട്ടാനക്കൂട്ടം മറ്റൊരു യുവാവിനെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പനവല്ലിയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഷിബു എന്ന യുവാവിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ആന പാഞ്ഞിറങ്ങുന്നത് കണ്ട് വേഗം സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്കൂട്ടര്‍ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article