ആര്യ രാജേന്ദ്രൻ രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റുന്നു; പാർട്ടി അനുമതി സജീവം

insight kerala

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ തലസ്ഥാന നഗരത്തിന്റെ അമരത്തെത്തിയ ആര്യ രാജേന്ദ്രൻ, തന്റെ രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മേയറുടെ താൽപര്യം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.

ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻദേവാണ് ആര്യ രാജേന്ദ്രൻ്റെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോടും മേയറായ ആര്യ, കുഞ്ഞുമായി തിരുവനന്തപുരത്തുമാണ് നിലവിൽ താമസം. ഇരുവർക്കും അവരവരുടെ ഔദ്യോഗിക, രാഷ്ട്രീയ ചുമതലകൾ കാരണം വിട്ടുനിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയ പ്രവർത്തനവും കോഴിക്കോട്ടേക്ക് പൂർണ്ണമായി മാറ്റാൻ ആര്യ പാർട്ടി നേതൃത്വത്തോട് താൽപര്യം പ്രകടിപ്പിച്ചത്. കുടുംബപരമായ കാരണങ്ങൾ പരിഗണിച്ച് പാർട്ടി ഈ ആവശ്യം അനുകൂലമായി പരിഗണിക്കുന്നുവെന്നാണ് സൂചന.

2020-ൽ 21-ാം വയസ്സിൽ തിരുവനന്തപുരം മേയർ സ്ഥാനമേറ്റ ആര്യ രാജേന്ദ്രൻ, 2022 സെപ്റ്റംബറിലാണ് സച്ചിൻദേവിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ അവർക്ക് കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലെ സംഘടനാ പരിപാടികളിലും സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article