അങ്കണവാടി: പെൻഷനും ആനുകൂല്യങ്ങൾക്കുമായി 20 കോടി രൂപ അനുവദിച്ചു

Anil Kumar
By Anil Kumar Add a Comment 1 Min Read

തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് ഈ തുക അനുവദിച്ചത്.

വിരമിച്ചവരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനുള്ള സഹായം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സാമ്പത്തികമായി സ്വയം പര്യാപ്തമല്ലാത്ത ബോർഡ്, സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്.

ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപ മാത്രമാണ്. എന്നാൽ, പെൻഷൻ വിതരണത്തിനായി മാത്രം മാസംതോറും 4.26 കോടി രൂപ ആവശ്യമുണ്ട്. കഴിഞ്ഞ നാലരവർഷത്തിനിടെ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചിട്ടുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article