ഇനി രക്തദാനം എളുപ്പം: തലസ്ഥാനത്ത് റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ എത്തി!

insight kerala

തിരുവനന്തപുരം: സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് മടിച്ചുനിൽക്കുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തലസ്ഥാന നഗരിക്ക് സമർപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബാണ് റോട്ടേറിയൻ ആർ. രവീന്ദ്രകുമാറിന്റെ സ്മരണാർത്ഥം കേരളപ്പിറവി ദിനത്തിൽ ഈ മൊബൈൽ ബ്ലഡ് ബാങ്ക് (Mobile Blood Bank) കൈമാറിയത്.

ഫിഷറീസ്, സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ കവടിയാർ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള തലസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്, പ്രത്യേകിച്ചും കഴക്കൂട്ടം മേഖലയിലെ അപകട സാഹചര്യങ്ങൾക്കും തീരദേശവാസികൾക്കും ഈ ചലിക്കുന്ന യൂണിറ്റ് വലിയ സഹായമാകും.

50 ലക്ഷം രൂപ ചെലവ്, ആധുനിക സൗകര്യങ്ങൾ

50 ലക്ഷം രൂപ ചിലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കിട്ട ജീവിതം നയിക്കുന്ന യുവാക്കളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
  • ഈ മൊബൈൽ യൂണിറ്റ് ഐ.ടി. പാർക്കുകൾ, എൻജിനീയറിങ് കോളജുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ക്യാമ്പുകൾ സംഘടിപ്പിക്കും.
  • രക്തദാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സമയവും പ്രയത്നവും കുറയ്ക്കാൻ ഇത് സഹായിക്കും.
  • ഒരേ സമയത്ത് ഒന്നിലധികം പേർക്ക് രക്തം നൽകാൻ സൗകര്യമുള്ള വാഹനത്തിൽ, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങളുണ്ട്.

റോട്ടറി ഇന്റർനാഷണലിന്റെ ആഗോള റോട്ടറി ഗ്രാന്റ് പദ്ധതിയിലൂടെ, സിംഗപ്പൂർ റാഫിൾസ് റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടും, റോട്ടറി ഫൗണ്ടേഷന്റെ ഗ്രാന്റോടും കൂടിയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കിയത്.

ചടങ്ങിൽ വെച്ച്, ചലിക്കുന്ന ബ്ലഡ് ബാങ്ക് ഔദ്യോഗിക പദ്ധതി പങ്കാളികളായ കഴക്കൂട്ടം സി.എസ്.ഐ. മിഷൻ ആശുപത്രിക്ക് കൈമാറി. ചെങ്ങന്നൂർ കരുണ പാലിയേറ്റീവ് കെയറിന് റോട്ടറിയുടെ 3 ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.

തിരുവനന്തപുരം ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും 7510356766, 7510357666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share This Article