മെസ്സി വരില്ല; കലൂർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾക്ക് ഇനി എന്ത് സംഭവിക്കും? ഐഎസ്എൽ ആശങ്കയിൽ

insight kerala

കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിൽ വരില്ലെന്ന് ഉറപ്പായതോടെ, കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അനിശ്ചിതത്വം. ലയണൽ മെസ്സിയും ടീമും വരുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയത്തിൽ വിപുലമായ നവീകരണ ജോലികളാണ് ആരംഭിച്ചിരുന്നത്.

സ്റ്റേഡിയത്തിന് പുറത്തെ പാർക്കിംഗ് സ്ഥലം പൂർണ്ണമായി ഇളക്കി മാറ്റി മെറ്റൽ നിരത്തൽ, ഫ്ലഡ് ലൈറ്റുകളുടെ നവീകരണം, സീറ്റുകൾ മാറ്റൽ തുടങ്ങിയ ജോലികൾ തുടങ്ങിയിരുന്നു. എന്നാൽ, ടീം വരില്ലെന്ന പ്രഖ്യാപനത്തോടെ ഈ ജോലികൾ നിർത്താനുള്ള സാധ്യതയേറി. ഐ.എസ്.എൽ. സീസൺ ഉടൻ ആരംഭിക്കാനിരിക്കെ, നവീകരണ ജോലികൾ നിർത്തിയാൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഇതിന് മറുപടി പറയേണ്ടിവരും.

സ്‌പോൺസറുടെ താൽപ്പര്യത്തിൽ ദുരൂഹത അതിനിടെ, സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോൺസറുടെ താൽപ്പര്യത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. അർജന്റീനയുടെ മത്സരത്തിനു ശേഷവും സ്റ്റേഡിയത്തിൽ അവകാശം വേണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടിരുന്നതായി ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള സ്ഥിരീകരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിവിഐപി ഗാലറികൾ, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ എല്ലാം ഉടൻ പൂർത്തിയാക്കി, മത്സരത്തിനു ശേഷവും മറ്റു രാജ്യാന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാമെന്നതായിരുന്നു സ്പോൺസറുടെ അവകാശവാദങ്ങൾ. സ്റ്റേഡിയത്തിൽ തുടർന്നും അവകാശം വേണമെന്ന ആവശ്യവും സ്പോൺസർ സർക്കാരിനു മുന്നിൽ വച്ചിരുന്നുവെന്നാണ് സൂചന.

എന്നാൽ, ജിസിഡിഎ ഒരു മത്സരത്തിനു മാത്രമാണ് സ്റ്റേഡിയം വിട്ടുനൽകിയതെന്നും മറ്റൊരു കരാറുമില്ലെന്നും ചന്ദ്രൻപിള്ള വ്യക്തമാക്കി. കളി മാറ്റിവച്ചെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണം തുടരുമെന്നും സ്റ്റേഡിയത്തിന്റെ പൂർണ അവകാശി ജിസിഡിഎ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article