ജെപി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി: കണ്ടെത്താനാകാതെ പോലീസ്

insight kerala

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാർ മോഷണം പോയി. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട്ട ഫോർച്യൂണർ’ എസ്.യു.വി കാറാണ് മോഷണം പോയത്. തെക്ക് കിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ മാർച്ച് 19 ന് ഉച്ചകഴിഞ്ഞാണ് മോഷണം നടന്നതെന്നും റിപ്പോർട്ട്.

മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയെന്നും തിരികെ വന്നപ്പോൾ കാർ കാണാനുണ്ടായില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മോഷണം പോയ കാർ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കൾ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് കണ്ടെത്തി. കാറിൽ ഹിമാചൽ പ്രദേശ് രജിസ്ട്രേഷൻ നമ്പറാണുള്ളത്. ഫോർച്യൂണർ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
TAGGED: , ,
Share This Article