വി മുരളീധരന്റെ ഫ്‌ളക്‌സില്‍ ജനാര്‍ദന സ്വാമി, വിഎസ് സുനില്‍ കുമാറിന്റെ ഫ്‌ളക്‌സില്‍ തൃപ്രയാര്‍ തേവര്‍: കേരളത്തില്‍ മത ചിഹ്നം ഉപയോഗിച്ച് പ്രചാരണം; പരാതി

insight kerala

തിരുവനന്തപുരം : വി മുരളീധരന്റെ ഫ്‌ളക്‌സിൽ അയ്യപ്പന്റെങ്കിൽ വിഎസ് സുനില്‍ കുമാറിന്റെ ഫ്ലക്സിൽ തൃപ്രയാർ തേവർ : കേരളത്തിൽ മത ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഫ്‌ളക്‌സിൽ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതിയ്ക്ക് പിന്നാലെ തൃശൂരും സമാന സംഭവം അരങ്ങേറിയിരിക്കുകയാണ്.

തൃശൂരില്‍ പക്ഷേ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറാണ് വെട്ടിലായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരിക്കുകയാണ്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎൻ പ്രതാപൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെ നടൻ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍ കുമാറിനെ വെട്ടിലാക്കിയിരുന്നു. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ തന്‍റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുത് അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിൻവലിച്ചിരുന്നു.

അതേ സമയം ഇന്ന് രാവിലെയായിരുന്നു പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയതിന്റെ പേരിൽ വി മുരളീധരനെതിരെ പരാതി ഉയർന്നത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകൾ നീക്കം ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരൻ ഫ്‌ളക്‌സിൽ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി.

LDF തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സിൽ മത ചിഹ്നം ഉപയോഗിച്ചതിനാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമീപിച്ചത്. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.

Share This Article