ചിഹ്നം സംരക്ഷിക്കാൻ വിജയിപ്പിക്കണം; ദേശീയ പാർട്ടി പദവി പോയാല്‍ പിന്നെ ഈനാംപേച്ചി, നീരാളി അടയാളത്തില്‍ മത്സരിക്കേണ്ടി വരും: എ.കെ. ബാലൻ

insight kerala

കോഴിക്കോട്: സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമെന്ന ആശങ്കയുമായി കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്‍. നിശ്ചിത ശതമാനം വോട്ട് ലഭിക്കാതെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ പാര്‍ട്ടിയുടെ ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ മത്സരിക്കാനാകില്ലെന്നും എ.കെ. ബാലന്‍ ഓര്‍മ്മിപ്പിക്കുന്നു.

പാര്‍ട്ടി ചിഹ്നം നഷ്ടമായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരും. സൈക്കിള്‍ പോലുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എ.കെ. ബാലന്‍ പറഞ്ഞു. കോഴിക്കോട് നടന്ന കെ.എസ്.എഫ്.ഇ ഓഫിസേഴ്‌സ് യൂനിയന്‍ ശില്‍പശാലയിലായിരുന്നു ബാലന്റെ പ്രസ്താവന.

പ്രതിപക്ഷം പുല്ലൂട്ടിയില്‍ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ ബാലന്‍ ചതിയന്‍മാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോണ്‍ഗ്രസ് എന്ന് പറയാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്. പാര്‍ട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് എ.കെ. ബാലന്‍ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

TAGGED: ,
Share This Article