ഞാനുടുത്ത സാരികൾ ഇനി നങ്ങൾക്ക് സ്വന്തം ; ഒറ്റത്തവണ ഉടുത്ത സാരികൾ വിൽക്കുന്നു : അറിയിപ്പുമായി നടി

insight kerala

ഞാനുടുത്ത സാരികൾ ഇനി നങ്ങൾക്ക് സ്വന്തം. അറിയിപ്പുമായി നടി നവ്യാ നായർ. താരം ഒറ്റത്തവണ മാത്രം ഉപയോ​ഗിച്ച സാരികൾ വിൽക്കുന്നു എന്ന അറിയിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒരിക്കൽ ധരിച്ചതോ അല്ലെങ്കിൽ വാങ്ങിയിട്ടും ഉടുക്കാതെ പോയ സാരികൾ അതിനായി വച്ചിരിക്കുകയാണ് താരം. താൻ ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കാൻ പോകുകയാണെന്ന് കുറച്ച് ദിവസം മുമ്പേ തന്നെ താരം അറിയിച്ചിരുന്നു. ഇപ്പോഴാണ് സംരംഭം ആരംഭിച്ചതെന്ന് മാത്രം.

പ്രീ ലവ്ഡ് ബൈ നവ്യാ നായർ എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ്. നിലവിൽ രണ്ട് കാഞ്ചീപുരം സാരികളടക്കം ആറ് സാരികളാണ് നടി അധികമായി വച്ചിരിക്കുന്നത്. ചിലതിനൊപ്പം ബ്ലൗസും ഉണ്ട്. ഇതിൻ്റെ വിലയും അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.

ലിനൻ സാരികൾക്ക് 2500 രൂപയും കാഞ്ചീപുരം സാരികൾക്ക് 4600 രൂപയും ബനാറസ് സാരികൾക്ക് 4500 രൂപയും തൊട്ടുതാഴെയാണ് വില. ഷിപ്പിംഗ് ചാർജും നൽകണം. ആദ്യം സാരി വാങ്ങാൻ എത്തുന്നവർക്ക് ചില പരിപാടികളും ഉണ്ടാകുമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article