പാലക്കാട് ലോക്കപ്പ് മരണം; എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ

insight kerala

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകീട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്.

Share This Article