വന്നവഴി മറക്കുന്നവരാണ് സെലിബ്രറ്റികൾ എന്ന് മന്ത്രി വി. ശിവൻകുട്ടി : അങ്ങനെ എല്ലാം മറക്കുന്നവരല്ലെന്ന് കുറിക്ക് കൊളളുന്ന മറുപടിയുമായി നടി നവ്യാ നായർ

insight kerala

തിരുവനന്തപുരം : യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നു . സെലിബ്രറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി .

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. സെലിബ്രിറ്റികൾ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എന്നാൽ വിദ്യാഭ്യാസ മന്ത്രി പറയുന്ന തരത്തിൽ താൻ ഒരു രൂപ പോലും വാങ്ങിയില്ലെന്ന കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് നടി നവ്യാ നായർ രം​ഗത്ത് എത്തിയിരിക്കുന്നത്. താൻ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. താൻ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ മറുപടി നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് നവ്യ വിദ്യാർഥികളോട് പറഞ്ഞു.

സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണു ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ വിദ്യാർഥികളോട് പറഞ്ഞു.

അതേസമയം നവകേരളത്തിന്റെ പേരിൽ കോടികൾ പൊടിക്കാൻ പൊതുഖജനാവിൽ നിന്ന് പണം ഇറക്കിയവരാണോ സെലിബ്രറ്റികളോട് വന്ന വഴി മറക്കരുതെന്ന് പറയുന്നതെന്ന വിമർശനം വിദ്യഭ്യാസ മന്ത്രിക്ക് നേരെ ഉയരുകയാണ്.

Share This Article