നവവധുവിന്റെ മരണം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

insight kerala

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ നവവധുവിന്റെ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2023 ജൂൺ രണ്ടിനാണ് വിപിന്റെ ഭാര്യയായിരുന്ന സോന ആത്മഹത്യ ചെയ്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രമുള്ളപ്പോൾ ആയിരുന്നു സോനയുടെ മരണം. ഭർത്താവ് വിപിൻ ഉറങ്ങികിടന്ന അതെ മുറിയിൽ ആയിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തിരുന്നു. എന്നാൽ മറ്റ് നടപടികൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് സോനയുടെ പിതാവ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അന്നത്തെ ഡി.വൈ.എസ്.പി.ക്ക് പരാതി നൽകിയത്.

ഒന്നര വർഷത്തെ പ്രണയത്തിനുശേഷമാണ് വിപിൻ സോനയെ വിവാഹം കഴിച്ചതെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ ശാരീരിക-മാനസിക പീഡനങ്ങൾ സോന നേരിട്ടതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് എട്ട് മാസത്തിനുശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വിപിന് മാത്രമല്ല വിപിന്റെ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സോനയുടെ കുടുംബം ആരോപിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article