കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി

insight kerala

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇരുവരുടെയും നിയമനത്തിൽ അപാകത ഉണ്ടെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തിൽ അടിയന്തിര നടപടി ഉണ്ടാകില്ല. ഇതിനിടെ വിസിമാർക്ക് കോടതിയെ സമീപിക്കാം.

കലിക്കറ്റ്‌ വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

Share This Article