വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; 26 രൂപയാണ് കൂട്ടിയത്

insight kerala

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.

അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.

പ്രകൃതിവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണ് ഗ്യാസിനും വിലകൂടുന്നത്. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില മില്യൺ മെട്രിക് ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 8.17 ഡോളറായാണ് കേന്ദ്രം വർധിപ്പിച്ചത്. കഴിഞ്ഞ മാസം ഇത് 7.85 ഡോളറായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എൽ.പി.ജി സിലിണ്ടറിനൊപ്പം വിമാന ഇന്ധനത്തിന്റെ വിലയും എണ്ണകമ്പനികൾ കൂട്ടിയിട്ടുണ്ട്. തുടർച്ചയായ നാല് തവണ വിമാന ഇന്ധനത്തിന്റെ വില കുറച്ചതിന് ശേഷമാണ് ഇപ്പോൾ വർധിപ്പിക്കുന്നത്

Share This Article